Friday 20 September 2013

ബലിപീഢ

സുഭാഷ്‌ ചന്ദ്രന്റെ 'ബലി' എന്ന കഥക്ക്‌ കവിത കൊണ്ടൊരു ഇലസ്ട്രേഷൻ[കാവ്യരേഖാചിത്രം]

ബലിപീഢ

ദൂരം കുറയുന്നത്‌ ജീവിതം.
അകലുന്ന ലക്ഷ്യം സ്വപ്നം,
നിവരാത്ത കുട.
ജീവിതം സ്വപ്നത്തിന്റെ കശാപ്പു കാരൻ.
വെജും നോൺ വെജും കൈകോർക്കുന്ന കശാപ്പ്‌.
മരക്കുറ്റി അഹിംസയുടെ ഫോസിൽ,
ഹിംസയുടെ ബലിപീഠവും.
മനുഷ്യവിശപ്പിന്റെ കുടലിന്‌
മൃഗകുടൽ തന്നെ പാകം.
വിശപ്പൊരു വികസനവിരോധിയാണ്‌.
ആൺകുട്ടിക്ക്‌ ആഗ്രഹം
അണിയാനാവാത്തൊരു പർദ്ദ

ശ്വാസം മുട്ടിച്ചത്ത കണ്ണ്‌,
കടൽചോര,
തൊലിയുരിഞ്ഞ ഉടലുകൾ,
(വെള്ളയുടുത്ത വിധവയല്ല
ശവക്കച്ചയൂരിയെറിയുന്ന മരണമാണ്‌ വൈറ്റ്ലഗോൺ)
ഹൽ വ പോലെ സ്നിഗ്ധമാം മൃഗ തുണ്ടങ്ങൾ.
അഹിംസയുടെ കണ്ണാടിക്കൂടിനിനിയെന്തുവേണം.

തൂക്കുകയർ
ചെണ്ടത്തോൽ
(പ്രായശ്ചിത്തമായി രണ്ടു പച്ചക്കറിസ്തോത്രം)
റേഷൻ കാർഡ്‌
വേവാനും കറിവെയ്ക്കാനുമാകാത്ത
ഒരു രൂപയുടെ റേഷനരി.
നിരാഹാരം അഹിംസയിലേക്കുള്ള
ഒരു പാസ്പോർട്ടാണല്ലോ.
സ്വത്വം ദാരിദ്ര്യത്തിനൊരൂന്നുവടിയുമാ
ണല്ലോ.
എക്കണോമിയുടെ ബലിപീഠത്തിൽ
അസുരമേളം.