Monday 10 May 2010

കരിയിലയും പൂവും

(കഴിഞ്ഞ പോസ്റ്റിലെ എന്റെ 'പൂവി'നെ ഞാനൊന്ന് പദ്യത്തിലാക്കിയതാണ്‌)








അവർണ്ണനാമൊരു കരിയില വേനൽ
അരുമപ്പൂവിനെ പ്രണയിച്ചു.
പുകിലുകൾ വേലികളറിയും മുമ്പവർ
പുരമറിയതെയൊളിച്ചോടി.


അഭയം തേടിയലഞ്ഞു പലയിട
മൊടുവിൽ കൊന്നമരച്ചോട്ടിൽ
അഭയാർത്ഥികളായ്‌ പറ്റിക്കൂടി
മധുവിധുതൻ തണലറിവാനായ്‌


പ്രണയം നൽകിയ വേനൽ മധുരം
ഏറെ രുചിച്ചവരിതിനകമേ
പ്രണയം വിട്ടൊരു കളിയും ഇല്ല

എതിരുകളെത്ര സഹിച്ചാലും.

പ്ലാസ്റ്റിക്‌ കൊന്നമരച്ചോടാണിത്‌
പൂക്കൾ കൊഴിഞ്ഞിതു തീർന്നല്ലോ
തളിരില പൂക്കില്ലീമരചില്ലയിൽ
പുതിയൊരുവാഴ്‌വെങ്ങനയിവിടം?


അൽപായുസ്സാമിപ്പൂവിനെ നീ
എന്തിനു വെറുതെ പ്രേമിച്ചു?
അനശ്വരമാമിപ്പ്ലാസ്റ്റിക്‌ വർണ്ണം
ഹന്തയിൽ ചോദിച്ചവനോട്‌


അൽപായുസ്സാണീ ഞാനും പി-
ന്നെന്നുടെ ജീവിത കാമനയും.
അൽപന്മാരാമിവരോടോതി
നല്ലവനാമാക്കരിയിലയും.


അൽപായുസ്സാണെല്ലാപ്രണയവു-
മെന്നവരൊന്നിച്ചാർത്തു ചിരിച്ചു.
പ്ലാസ്റ്റിക്കാണേലും പിന്നെന്തിനു
പൊഴിയുവതെന്നാക്കരിയിലയും.


പ്ലാസ്റ്റിക്കാണേലും പൂകൊഴിയണ
മല്ലോന്നവരും ഉത്തരമോതി
പ്ലാസ്റ്റിക്‌ തളിരില വരുമോന്നോർത്താ
തുഞ്ചത്തേക്കായ്‌ നോക്കീ കരിയില.


പ്രണയിനിയവനുടെ കീഴേ തണലിൽ
അന്തിമമവനൊരു ചുംബനമേകാൻ
കഴിയാദാഹമടക്കിപ്പതിയേ
കൺചിമ്മതവനറിഞ്ഞ്നില്ല.


അവനോ?അവനുടെ കണ്ണിണകളിലാ
കറുത്ത സൂര്യനും തുളയിട്ടു.
പറയൂ നശ്വരമേതീ വാഴ്‌വോ
വഴുതിപ്പോകും പ്രണയമതോ?


എത്താകൊമ്പിലെയമ്പിളിപോലെ
പ്രണയം നിന്നു ചിരിപ്പു മേലെ.
പ്ലാസ്റ്റിക്പ്രണയമനശ്വരമെന്നാൽ
വിരസം കഠിനം താപമയം.


കരിയിലയൊടുവിൽനേരം ഇത്തിരി
പ്ലാസ്റ്റിക്‌ തളിരില മോഹിച്ചു.
പ്രിയതമഹൃദയം തേടിയ ചുംബന
തീർത്ഥജലം നനവായില്ല.


തീരാവേനൽക്കയമിതിൽ മുങ്ങി-
ത്താഴും നേരം ഏതവനും
വൈക്കോൽത്തുമ്പായ്‌ അരുതുകളിന്മേൽ
എത്തിപ്പെട്ടാൽ തെറ്റാമോ?


വർണ്ണം തെറ്റിയ പ്രണയം ഈ വിധ
വിധികൾ നേരിടുമെന്നൊക്കെ
വിധികൾ ഉരുവിടുമധിപന്മാരുടെ
വധമത്‌ പലവിധമെന്നറിവൂ.


***************************

Tuesday 4 May 2010

പൂവ്‌

വേനലി വിരിഞ്ഞ പൂവ്
ഒരു കരിയിലയോടൊപ്പം 
ഒളിച്ചോടിപ്പോയി.
ഒരഭയം തേടി അലഞ്ഞവസാനം 
ഒരു കൊന്നച്ചോട്ടി പറ്റിക്കൂടി.
തണലോരോന്നായി
കൊഴിഞ്ഞു തുടങ്ങി.
ഇല തളിർക്കുമല്ലോ എന്ന
പ്രതീക്ഷയി കരിയില പൂവിനു തണലായി.
കൊന്ന തളിർത്തില്ല.
അതൊരു പ്ലാസ്റ്റിക്കൊന്നയായിരുന്നു.
കൊഴിഞ്ഞു വീണ പ്ലാസ്റ്റിക്പൂവുക
കരിയിലയോട്ചോദിച്ചു:
നീയെന്തിനീ ൽപായുസ്സിനെ പ്രണയിക്കുന്നു?
 ഞാനുമൊരൽപായുസ്സാണല്ലോ.

എല്ലാപ്രണയങ്ങളും
ൽപായുസ്സു തന്നെ.
അവ പൊട്ടിച്ചിരിച്ചു.
കരിയില ചോദിച്ചു:
നിങ്ങളെന്തിനാ കൊഴിഞ്ഞത്? 
പ്ലാസ്റ്റിക്കായാലും കൊന്ന പൊഴിയണ്ടേ.
കരിയില തളിർക്കാത്ത മരത്തിന്റെ
അറ്റത്തേക്ക്നോക്കി.
അവന്റെ കീഴേ പൂവ്
അവന്റെ ഒരുചുംബനത്തിനും കൂടി കൊതിച്ചു.
അപ്പോഴേക്കും
കരിയിലയുടെ കണ്ണൂകളി കറുത്ത സൂര്യ തുളയിട്ടിരുന്നു.

Monday 3 May 2010

കവിയും ഞാനും

കവിത ഉള്ളിൽ പുറത്തു വരാതിനിയും കിടപ്പുണ്ടല്ലോ
എവടെ!  ഉള്ളിൽ നിന്ന് പുറത്തുവരുന്നതിനൊക്കെ ദുർഗ്ഗന്ധമല്ലേ
അങ്ങനെ സിനിക്കാകാതെ,
ഭാവനക്ക്‌ ഒരടുക്കും ചിട്ടയും കൊടുക്കൂ,അപ്പോൾ നല്ല കവിതയാകും.
അടുക്കും ചിട്ടയും! അതും എനിക്ക്‌! അതു കബ്‌റിലേ നടക്കൂ.
ചാകിനെക്കുറിച്ചിങ്ങനെ
എപ്പോഴും പറഞ്ഞോണ്ടിരുന്നാലൊന്നും വേഗം ചാകുമെന്ന് വിചാരിക്കണ്ട.
അപ്പോൾ എനിക്കറം പറ്റില്ലേ?
അതിന്‌ നീയാരാ കുമാരനാശാനോ?