Tuesday 4 May 2010

പൂവ്‌

വേനലി വിരിഞ്ഞ പൂവ്
ഒരു കരിയിലയോടൊപ്പം 
ഒളിച്ചോടിപ്പോയി.
ഒരഭയം തേടി അലഞ്ഞവസാനം 
ഒരു കൊന്നച്ചോട്ടി പറ്റിക്കൂടി.
തണലോരോന്നായി
കൊഴിഞ്ഞു തുടങ്ങി.
ഇല തളിർക്കുമല്ലോ എന്ന
പ്രതീക്ഷയി കരിയില പൂവിനു തണലായി.
കൊന്ന തളിർത്തില്ല.
അതൊരു പ്ലാസ്റ്റിക്കൊന്നയായിരുന്നു.
കൊഴിഞ്ഞു വീണ പ്ലാസ്റ്റിക്പൂവുക
കരിയിലയോട്ചോദിച്ചു:
നീയെന്തിനീ ൽപായുസ്സിനെ പ്രണയിക്കുന്നു?
 ഞാനുമൊരൽപായുസ്സാണല്ലോ.

എല്ലാപ്രണയങ്ങളും
ൽപായുസ്സു തന്നെ.
അവ പൊട്ടിച്ചിരിച്ചു.
കരിയില ചോദിച്ചു:
നിങ്ങളെന്തിനാ കൊഴിഞ്ഞത്? 
പ്ലാസ്റ്റിക്കായാലും കൊന്ന പൊഴിയണ്ടേ.
കരിയില തളിർക്കാത്ത മരത്തിന്റെ
അറ്റത്തേക്ക്നോക്കി.
അവന്റെ കീഴേ പൂവ്
അവന്റെ ഒരുചുംബനത്തിനും കൂടി കൊതിച്ചു.
അപ്പോഴേക്കും
കരിയിലയുടെ കണ്ണൂകളി കറുത്ത സൂര്യ തുളയിട്ടിരുന്നു.

4 comments:

  1. എല്ലാ പ്രണയങ്ങളും അല്പ്പായുസ്സു തന്നെ..ഹും..

    ReplyDelete
  2. "എല്ലാപ്രണയങ്ങളും
    അൽപായുസ്സു തന്നെ."

    ഏയ് അല്ല.

    ReplyDelete
  3. അഭയം നല്‍കേണ്ട തണല്‍മരങ്ങള്‍ പോലും മിഥ്യയാവുന്ന ദുരന്തകാലമിത്.
    പ്രണയം സമ്പന്നതയിലേയ്ക്കു ചേക്കേറി.
    എങ്കിലും പൂക്കളെ കൈവെടിയാത്ത ചില കരിയിലകള്‍ ഇന്നുമുണ്ട്.
    തപ്തസൂര്യന്‍റെ കിരണങ്ങളേറ്റ് കണ്ണുകള്‍ തുളയുന്നതിനു മുമ്പ്
    ചുംബനം നല്‍കിയേക്കുക.

    ReplyDelete
  4. നല്ല ആശയം......
    ആ കവിത മനസ്സിലായില്ല......അതാണ് ഇവിടെ വന്ന് ഇത് വായിച്ചത്....

    ReplyDelete